Vishnumaya Vaseekarana Yanthram



കേരളത്തിലെ ചാത്തൻ സേവാ എന്ന മാന്ത്രിക വിദ്യ പഠിച്ച പലരും വശീകരണ യന്ത്രം നിർമ്മിച്ചെടുക്കുന്ന പ്രവർത്തി ചെയ്യുന്നുണ്ട്. ചാത്തൻ സേവ എന്ന ആദ്യ ദ്രാവിഡ പൂജാ തന്ത്ര വിധികൾ ഉപയോഗിച്ചാണ് ഇത്തരം വശീകരണ യന്ത്രങ്ങളെ നിർമ്മിച്ചെടുക്കുന്നത്. ഏലസ്സ് എന്ന പേരിലുള്ള ചെറു ലോക്കറ്റിൽ മന്ത്രങ്ങൾ കൊത്തിയ ചെമ്പു തകിട് നിറച്ചാണ് ഇത്തരത്തിലുള്ള യന്ത്രങ്ങൾ നിർമ്മിച്ചെടുക്കുന്നത്. ഈ യന്ത്രം ചാത്തൻ സേവാ വിധി പ്രകാരം പൂജിച്ചെടുത്താണ് ശരീരത്തിൽ ധരിക്കേണ്ടത്. കോഴി, മദ്യം തുടങ്ങിയ വിഭവങ്ങൾ ഇത്തരം പൂജക്ക് അത്യാവശ്യമാണ്. 


വിഷ്ണുമായ ചാത്തൻ താന്ത്രിക വിദ്യയാണ് കേരളത്തിൽ കൂടുതൽ പ്രചാരത്തിൽ ഉള്ളത്. ശിവ ഭഗവാനും, കൂളി വാഗക്കും ഉണ്ടായ 390 ചാത്തൻ കുട്ടികൾ ഇളയ പുത്രൻ ആണ് വിഷ്ണുമായ ചാത്തൻ. ഉദ്ധിഷ്ഠ കാര്യങ്ങൾ സാധിച്ചെടുക്കുന്നതിന് വിഷ്ണുമായ സ്വാമിയെ പ്രീതി പെടുത്തിയെടുക്കുന്ന സമ്പ്രദായം കേരളത്തിൽ പണ്ട് മുതൽക്കേ ഉണ്ട്. ഈ വിഷ്ണുമായ ചാത്തനെ പ്രീതിപ്പെടുത്തിയ മന്ത്രികരാണ് പ്രധാനമായും കേരളത്തിൽ വശീകരണ യന്ത്രങ്ങൾ നിർമ്മിക്കുന്നത്. പെടുന്ന പ്രസാദിക്കുന്ന ദേവതയാണ് വിഷ്ണുമായ ചാത്തൻ. ആയതിനാൽ വിഷ്ണുമായ ചാത്തൻ സേവ താന്ത്രിക വിദ്യയിലൂടെ  നിർമ്മിച്ചെടുക്കുന്ന ഇത്തരം ലോക്കറ്റുകൾ പെട്ടെന്ന് ഫലം നൽകുന്ന വശീകരണ യന്ത്രം ആണ്.


പെട്ടന്ന് പ്രസാദിക്കുകയും, പെട്ടന്ന് ഫലം നൽകുകയും ചെയ്യുന്ന ദേവതയായാണ് ചാത്തൻമ്മാർ. ആയതിനാൽ കേരളത്തിലും, തമിഴ് നാട്ടിലും ഉള്ള ഒരുപാട് ഭക്തൻമ്മാർ ചാത്തൻ സ്വാമി ക്ഷേത്രങ്ങൾ സന്ദർശ്ശിക്കുന്നു. കരിംകുട്ടി ചാത്തൻ, പറക്കുട്ടി ചാത്തൻ, ഉമ്മൂമ ചാത്തൻ, മൂക്കൻ ചാത്തൻ, കാപ്പിരി ചാത്തൻ തുടങ്ങിയ ദേവതകളെ കേരളത്തിലെ ആദി ദ്രാവിഡ മന്ത്രികർ കാര്യ സാധ്യത്തിനു ഉപയോഗിച്ച് വരുന്നു. 


ഇത്തരം താന്ത്രിക വിദ്യകളിൽ മദ്യം, കോഴി, കരിക്ക്  എന്നിവ പ്രധാനപ്പെട്ട വിഭവം ആണ്. കാര്യ സാധ്യത്തിനും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിനും ചാത്തൻമാരെ പ്രീതി പെടുത്തിയെടുക്കുന്നു. ചാത്തൻ സ്വാമി കൂടെയുണ്ടെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടും ശത്രു ദോഷങ്ങളും ഉണ്ടാകില്ല എന്ന് വിശ്വാസികൾ തങ്ങളുടെ അനുഭവങ്ങളെ ഉദ്ധരിച്ചു പറയുന്നു. ആയതിനാൽ കേരളത്തിലെ തൃശ്ശൂർ ഉള്ള ചാത്തൻ സ്വാമി ക്ഷേത്രങ്ങളിലേക്ക് വൻതോതിലുള്ള ഭക്തരുടെ ഒഴുക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നു.


വിഷ്ണുമായാ വശ്യയന്ത്രം:


“ത്രിശിഖരയുഗളാന്തരമ്മാരബീജം ചസാദ്ധ്യം വിലിഖതു, മനുവർണ്ണാൻ

ദ്വന്ദ്വശോ മാതൃകാർണ്ണ

വൃത മാനി പുരാ മന്മഥം യന്ത്രമേതത് പുരുഷയുവതി വശ്യം വിഷ്ണുമായാവിധാനം.

ഷഡ്കോണുകൾ, ഒരു വീഥി വൃത്തം, ഭൂപുരം ഇങ്ങനെ യന്ത്രം

വരയ്ക്കുക. മന്ത്രങ്ങൾ:

ഷഡ്കോണമദ്ധ്യത്തിൽ "ക്ലീം' എന്ന കാമബീജവും അതിന്നു ചുറ്റുമായി സാദ്ധ്യനാമവും കോണുകളിൽ “മോഹിനി സർവ്വജനം മേവശം കുരു കുരു സ്വാഹാ.” എന്ന മായാമോഹിനി മന്ത്രം ഈരണ്ടക്ഷരങ്ങൾ വീതവും ഒടുവിലെ കോണിൽ ബാക്കി വരുന്ന അക്ഷരങ്ങളും എഴുതണം. വീഥിവൃത്തത്തിൽ 'ആ ആ' എന്നാരംഭിച്ച് " ക്ഷ' എന്നു കൂടിയ അമ്പത്തിയൊന്ന് മാതൃകാക്ഷരങ്ങളും ഭൂപുരകോണുകളിൽ 'ക്ലീം' എന്ന കാമബീജവും എഴുതണം.

ഈ യന്ത്രം വിധിയാംവണ്ണം നിർമ്മിച്ച്, സംസ്ക്കാരങ്ങളെല്ലാം ചെയ്ത് നല്ല ദിവസം നോക്കി സ്വർണ്ണകൂട്ടിലാക്കി കഴുത്തിലോ, കയ്യിലോ അരയിലോ ധരിക്കുക. എന്നാൽ ലോകവശ്യമുണ്ടാകുമെന്നു മാത്രമല്ല, പുരുഷന്മാർക്ക് സ്ത്രീകളേയും, സ്ത്രീകൾക്ക് പുരുഷന്മാരേയും അതിശീഘത്തിൽ വശീകരിക്കുവാൻ സാധിക്കുന്നതാണ്.

ഈ യന്ത്രം പിണങ്ങിപ്പിരിഞ്ഞു നില്ക്കുന്ന ഭാര്യ ധരിച്ചാൽ വഴക്കും പിണക്കവുമെല്ലാം തീർന്ന് അതിവേഗത്തിൽ അവളുടെ ഭർത്താവ് അവളെ സ്വീകരിക്കുന്നതാണ്. പിന്നീടൊരിക്കലും വേർപിരിയുകയില്ല.

അതുപോലെ ഈ യന്ത്രം വലതുകയ്യിലോ അരയിലോ ധരിക്കുന്നത് ഭർത്താവാണെങ്കിൽ പിണങ്ങിപ്പിരിഞ്ഞുപോയി വീട്ടിൽ നില്ക്കുന്ന ഭാര്യ ഉടനടി തിരിച്ചു വന്ന് ഭർത്താവുമൊത്ത് താമസം ആരംഭിക്കുകയും അയാളെ സ്നേഹിച്ച് അനുസരണയോടെ ഉത്തമഭാര്യയായി ജീവിതാന്ത്യം വരെ സ്വരുമയോടെ താമസിക്കുകയും ചെയ്യും.

Comments

Popular posts from this blog

Famous Vishnumaya Temple in Kerala

Sathyanarayana Pooja: Celebrating Prosperity, Blessings, and Gratitude