Posts

Showing posts from April, 2023

ധീരൻ

Image
വീരൻ, ശൂരൻ, ധീരൻ, പരാക്രമി തുടങ്ങിയ അർത്ഥങ്ങളാണ് മായ എന്ന വാക്കിനുള്ളത്. ശ്രീവിഷ്ണുമായ കുട്ടിച്ചാത്തൻ എല്ലാ അർത്ഥത്തിലും വീര, ശൂരപരാക്രമിയാണ്. ഗ്രാമീണരിൽ ഇത് തെളിയിക്കുന്ന ധാരാളം ചരിത്ര രഹസ്യങ്ങളടങ്ങിയ കഥകളുമുണ്ട്. മായാത്തന്റെ ശൂരത്വത്തിന് അവതാരവും ശത്രുനാശവും കാര്യസിദ്ധിയും ഉദാഹരണങ്ങളാണ്. ശ്രീവിഷ്ണുമായ കുട്ടിച്ചാത്തൻമാരുടെ അവതാരങ്ങളിലെല്ലാം ശൂരത്വവും, പരാക്രമിത്വവും, ക്രോധാവസ്ഥയും വീര്യം കലർന്ന രൗദ്രവും മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. കൊടുംക്രൂരത ചെയ്യുന്നവരെ രക്തം വെളിയിൽ വരുന്ന തരത്തിലുള്ള ക്രൂരഭാവത്തോടെയാണ് വധിച്ചത്. ക്രൂരത ശ്രീവിഷ്ണുമായയുടെ പ്രധാന കരുക്കളും ആജ്ഞാനുവർത്തികളും കരിങ്കുട്ടി, മഹാവീരപാതാളകാപ്പിരി, കൂടാതെ, കരിങ്കാളി, കരിനാഗം എന്നിവരേക്കാൾ കൂടുതൽ പ്രദർശിപ്പിക്കുവാൻ മറ്റൊരു ദേവതയ്ക്കും സാധ്യമല്ല. കാരണം ക്രൂരത ചാത്തൻ അവതാരങ്ങളുടെ സ്വഭാവമാണ്. ഒരു തരത്തിലും തെറ്റ് തിരുത്തി സദ്മാർഗ്ഗത്തിലേക്ക് നയിക്കുവാൻ സാധ്യമല്ല എന്ന അവസ്ഥ വരുമ്പോൾ മാത്രമാണ് ചാത്തൻ തന്റെ പരാക്രമം ശത്രുവിന് നേരെ പ്രദർശിപ്പിക്കുന്നത്.

മധുവും മഹാദേവനും

Image
മധുവും മഹാദേവനും സാക്ഷാൽ ശ്രീമഹാദേവനും ഭൂതനാഥനും ഭൂതഗണങ്ങൾക്കും മധു പ്രിയപ്പെട്ടതാണ്. പരിശുദ്ധമായ മനസ്സോടും ഭക്തിയോടുംകൂടി മനുഷ്യൻ കഴിക്കുന്നതെന്തും സമർപ്പിച്ചാലും സ്വീകരിക്കാൻ കൈക്കൊള്ളാൻ ചാത്തൻ, മുത്തപ്പൻ അല്പം പോലും മടികാണിക്കാറില്ല. ചാത്തന്റെ ആദ്യകാല പ്രവർത്തനമണ്ഡലം നിരക്ഷരരും ദരിദ്രരും മർദ്ദിതരുമായിരുന്ന ഗോത്രവർഗ്ഗക്കാരുടെ ഇടയിലായിരുന്നു. മദ്യം അവരുടെ ജീവിതത്തിന്റെ പ്രധാനഭാഗവും. ചാത്തന്റെ ഓരോ പ്രവർത്തിക്കും ദൃശ്യവും അദൃശ്യവുമായ തലങ്ങൾ ഉണ്ടാകും. മധു നൽകിക്കൊണ്ട് വനദേവതമാരെയും മൺമറഞ്ഞ കാരണ വന്മാരെയും എളുപ്പത്തിൽ പ്രീതിപ്പെടുത്താൻ കഴിയുമത്രേ. മധു തെങ്ങിൽ നിന്നോ പനയിൽ നിന്നോ എടുക്കുന്ന ദിവ്യഔഷധമാണ്, തെങ്ങ് മനുഷ്യശരീരവും വേരുകൾ മൂലാധാരവും തടി നട്ടെല്ലും മുകൾഭാഗം ഓലപ്പട്ടക്കിടയിലൂടെ ഉയർന്നുവരുന്ന പൂക്കുല ശിവലിംഗവുമാകുന്നു. മധു കൂടുതലുണ്ടാകാനുള്ള ഒരു പഴയ മന്ത്രം നോക്കുക:  ഓം പനനിന്ദനിലം സമുദ്രമാകെ ധ്വനിയെൻ പനയുടെ കുലശ്രീ മഹാദേവന്റെ ലിംഗമാകെ ധ്യാനിച്ചെൻ തൂക്കിയ കുടം ശ്രീപാർവ്വതിയുടെ യോനിയാകെ ധ്യാനിച്ചൻ ശ്രീ മഹാദേവന്റെ ലിംഗം ശ്രീ പാർവ്വതിയുടെ യോനിയിൽ വീണു നിറഞ്ഞാരെപ്പോലെ കെട്ടിയ കുലം ന...