എങ്ങും നിറഞ്ഞിരിക്കുന്ന ഈശ്വരൻ
സർവ്വം വ്യാപിച്ചിരിക്കുന്നവനാരോ അവൻ വ്യാപി പരന്നിരിക്കുന്നവ നാണ് വ്യാപി മായാചാത്തൻ. ഏതെങ്കിലും ഒരു ബിന്ദുവിലോ സ്ഥലത്തോ മാത്രം ഒതുക്കിനിൽക്കുന്നവനല്ല. ഏതൊരു സ്ഥലത്താണോ മായ ഉള്ളതെ ന്ന് വിശ്വസിക്കുന്നത്. ആ സ്ഥലത്തെ മാത്രമല്ല ആ പ്രദേശം മുഴുവനും ശ്രീ വിഷ്ണുമായ സാന്നിദ്ധ്യമുണ്ടായിരിക്കും.
പുരാതനകാവുകളിലെ മൂർത്തിയുടെ ചൈതന്യം ആ ഗ്രാമം മുഴുവനും നിറഞ്ഞുനിൽക്കുന്ന മൂർത്തിയുടെ ചൈതന്യത്തിന്റെ രശ്മികൾ മണ്ണിലും വിണ്ണിലും വായുവിലും അഗ്നിയിലും ജലത്തിലും പ്രദേശം മുഴുവനും വ്യാപിച്ചിരിക്കും. ചൈതന്യം വ്യക്തികളിലേക്ക് വ്യാപിക്കണമെങ്കിൽ അവന്റെ മനസ്സ് ഇഷ്ടദേവതയായ മൂർത്തിയുമായി ബന്ധപ്പെട്ടിരിക്കണം. മായ ചൈതന്യം വ്യാപിച്ചിട്ടുണ്ടെന്നത് കൊണ്ടുമാത്രം ദേവതാചൈതന്യം എളുപ്പത്തിൽ ജനങ്ങൾക്ക് ലഭ്യമാകണമെന്നില്ല. പാടത്തായാലും (വയൽ) പറമ്പിലായാലും സ്ഥാപനത്തിലായാലും ചൈതന്യം അനുഭൂതി പ്രദമാക്കണമെങ്കിൽ ഉപവാസം, വ്രതം എന്നിവയിലൂടെ ഏകാഗ്രമായി മനസ്സിനെ ഈശ്വരോന്മുഖമാക്കണം.
വീടുകളിൽ സേവിക്കുന്ന ഉഗ്രമൂർത്തികളുടെ ചൈതന്യം വീടിനുള്ളിലും വാസ്തുവിലും വയലിലും വീട്ടുപറമ്പിലും, കുളത്തിലും കിണറിലും വ്യാപിച്ചിരിക്കും. അതുകൊണ്ട് നിത്യവും വീടും പരിസരവും തൂത്തുവാരി ചാ വെള്ളം തളിച്ച് വൃത്തിയാക്കേണ്ടതാണ്. കൂടാതെ ചൊവ്വ, വെള്ളി, വാസി, പൗർണ്ണമി, സംക്രാന്തി ദിവസങ്ങളിൽ ശാക്തേയവിധിപ്രകാരമുളം കർമ്മങ്ങൾ നിഷ്ഠയോടെ പാലിക്കേണ്ടതാണ്. അങ്ങനെ ചെയ്തില്ലെങ്കി ചൈതന്യക്ഷയം സംഭവിക്കും, ഈശ്വരസേവയുടെ പൂർണ്ണഫലവും ഭക്തർ
ക്ക് ലഭിക്കുകയില്ല.
സർവ്വവ്യാപിയായ സാക്ഷാൽ ശ്രീപാത്തന്മാരെ വ്യക്തികൾക്ക് അനു
ഭൂതിപ്രദമാകണമെങ്കിൽ ഏതെങ്കിലുമൊരു സഹായം ആവശ്യമാണ്.
മായാശക്തി സ്വരൂപനായ ദൈവത്തിന്റെ സാന്നിദ്ധ്യം ഭക്തമനസ്സിലേക്ക് വ്യാപിക്കണമെങ്കിൽ കളമെഴുത്തിന്റെ അഥവാ രൂപക്കളത്തിന്റെ ആവശ്യമുണ്ട്.
മനസ്സിന് ഈശ്വരരൂപത്തെ മാത്രമേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ. സർവ്വേശ്വരനും പരഭാവത്തിലുള്ള ശ്രീവിഷ്ണുമായ പല രൂപത്തിലും ഭാവ ത്തിലും അവതരിക്കാനുള്ള കാരണം മനുഷ്യമനസ്സിലേക്ക് തന്റെ ചൈതന്യത്തെ വ്യാപിപ്പിക്കുവാൻ വേണ്ടിയാണ്.
അനേകായിരം മനുഷ്യരിൽ ഒരാൾ മാത്രമാണ് സിദ്ധിക്കായി യത്നിക്കു ന്നത്, അങ്ങനെ പ്രവർത്തിക്കുന്നവരിൽ തന്നെ ലക്ഷത്തിൽ ഒരാൾ മാത്രമാണ് മായചാത്തനെ പരമാത്മാവായി അറിയുന്നത്.
മായയെ ആശ്രയിച്ച് ജരാമരണങ്ങളിൽനിന്ന് മുക്തിനേടാൻ പ്രയത്നിക്കു അവൻ ആരോ അവൻ ആ ബ്രഹ്മത്തേയും സമ്പൂർണ്ണമായ എല്ലാ ആത്മതത ങ്ങളെയും അഖിലകർമ്മത്തേയും അറിയുന്നു.

Comments
Post a Comment