ഒറ്റക്കാൽ പീഠത്തിൽ ശ്രീവിഷ്ണുമായ:
പഴമക്കാർ ശ്രീവിഷ്ണുമായയെ പ്രതിഷ്ഠിക്കുന്നത് ഒറ്റക്കാൽ പീഠത്തി ലാണ്. ഇത് വരിക്കപ്ലാവിൻ തടിയിലാണ് അറിയാവുന്ന മരാശാരിമാർ പണി യുക. പീഠം പണിയുവാൻ പ്രത്യേകം അറിവും വ്രതവും വേണം. നക്ഷത വുമൊക്കെ നോക്കണം. തുളസി തീർത്ഥം കഴിച്ച് വേണം വ്രതം എടുക്കാൻ.
അസംഖ്യം പാദങ്ങളോടുകൂടിയവനാണ് ശ്രീവിഷ്ണുമായ, യോഗ ശാസ്ത്രപ്രകാരം ശരീരത്തിൽ ചൈതന്യം കേന്ദ്രീകരിച്ചിരിക്കുന്നത് പാദങ്ങളിലാണ്. അതുകൊണ്ടാണ് ദേവതയുടെ പാദനമസ്കാരവും പാദദർശനവും പുണ്യമാണെന്ന് പറയുവാൻ കാരണം. ദേവതയുടെ പാദസ്പർശമേറ്റ മണൽ പോലും പരിപാവനമാണെന്ന് പുരാണങ്ങളിൽ പ്രകീർത്തിച്ചിരിക്കുന്നു. സർവ്വജീവജാലങ്ങളുടെയും പാദങ്ങളിലെ ചൈതന്യം മായയുടെ സാന്നിദ്ധ്യം കൊണ്ടാണ് നിലനില്ക്കുന്നത്. വട്ടപീഠം - യോനി - യവം - അളവ് കറക്റ്റ് ആവണം - ലക്ഷണമൊത്ത പ്ലാവ് - കന്നിരാശിയിലേതാവണം - പ്ലാവ് താഴെ വീഴാൻ പാടില്ല - കാതൽ വേണം - കുത്ത്, വെളള പാടില്ല - ക്ഷേത്രത്തിന്റെ ഉൾ അളവ് പ്രകാരമാണ് വട്ടപീഠം ഉണ്ടാക്കുക അതിനനുസരിച്ച് കണക്കും കാര്യവുമുണ്ട്. വേരുകൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.
.png)
Comments
Post a Comment