ധീരൻ
വീരൻ, ശൂരൻ, ധീരൻ, പരാക്രമി തുടങ്ങിയ അർത്ഥങ്ങളാണ് മായ എന്ന വാക്കിനുള്ളത്. ശ്രീവിഷ്ണുമായ കുട്ടിച്ചാത്തൻ എല്ലാ അർത്ഥത്തിലും വീര, ശൂരപരാക്രമിയാണ്. ഗ്രാമീണരിൽ ഇത് തെളിയിക്കുന്ന ധാരാളം ചരിത്ര
രഹസ്യങ്ങളടങ്ങിയ കഥകളുമുണ്ട്.
മായാത്തന്റെ ശൂരത്വത്തിന് അവതാരവും ശത്രുനാശവും കാര്യസിദ്ധിയും ഉദാഹരണങ്ങളാണ്. ശ്രീവിഷ്ണുമായ കുട്ടിച്ചാത്തൻമാരുടെ അവതാരങ്ങളിലെല്ലാം ശൂരത്വവും, പരാക്രമിത്വവും, ക്രോധാവസ്ഥയും വീര്യം കലർന്ന രൗദ്രവും മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. കൊടുംക്രൂരത ചെയ്യുന്നവരെ രക്തം വെളിയിൽ വരുന്ന തരത്തിലുള്ള ക്രൂരഭാവത്തോടെയാണ് വധിച്ചത്. ക്രൂരത ശ്രീവിഷ്ണുമായയുടെ പ്രധാന കരുക്കളും ആജ്ഞാനുവർത്തികളും കരിങ്കുട്ടി, മഹാവീരപാതാളകാപ്പിരി, കൂടാതെ, കരിങ്കാളി, കരിനാഗം എന്നിവരേക്കാൾ കൂടുതൽ പ്രദർശിപ്പിക്കുവാൻ മറ്റൊരു ദേവതയ്ക്കും സാധ്യമല്ല. കാരണം ക്രൂരത ചാത്തൻ അവതാരങ്ങളുടെ സ്വഭാവമാണ്. ഒരു തരത്തിലും തെറ്റ് തിരുത്തി സദ്മാർഗ്ഗത്തിലേക്ക് നയിക്കുവാൻ സാധ്യമല്ല എന്ന അവസ്ഥ വരുമ്പോൾ മാത്രമാണ് ചാത്തൻ തന്റെ പരാക്രമം ശത്രുവിന് നേരെ പ്രദർശിപ്പിക്കുന്നത്.
Comments
Post a Comment