മധുവും മഹാദേവനും



മധുവും മഹാദേവനും

സാക്ഷാൽ ശ്രീമഹാദേവനും ഭൂതനാഥനും ഭൂതഗണങ്ങൾക്കും മധു പ്രിയപ്പെട്ടതാണ്. പരിശുദ്ധമായ മനസ്സോടും ഭക്തിയോടുംകൂടി മനുഷ്യൻ കഴിക്കുന്നതെന്തും സമർപ്പിച്ചാലും സ്വീകരിക്കാൻ കൈക്കൊള്ളാൻ ചാത്തൻ, മുത്തപ്പൻ അല്പം പോലും മടികാണിക്കാറില്ല. ചാത്തന്റെ ആദ്യകാല പ്രവർത്തനമണ്ഡലം നിരക്ഷരരും ദരിദ്രരും മർദ്ദിതരുമായിരുന്ന ഗോത്രവർഗ്ഗക്കാരുടെ ഇടയിലായിരുന്നു. മദ്യം അവരുടെ ജീവിതത്തിന്റെ പ്രധാനഭാഗവും.

ചാത്തന്റെ ഓരോ പ്രവർത്തിക്കും ദൃശ്യവും അദൃശ്യവുമായ തലങ്ങൾ ഉണ്ടാകും. മധു നൽകിക്കൊണ്ട് വനദേവതമാരെയും മൺമറഞ്ഞ കാരണ വന്മാരെയും എളുപ്പത്തിൽ പ്രീതിപ്പെടുത്താൻ കഴിയുമത്രേ.

മധു തെങ്ങിൽ നിന്നോ പനയിൽ നിന്നോ എടുക്കുന്ന ദിവ്യഔഷധമാണ്, തെങ്ങ് മനുഷ്യശരീരവും വേരുകൾ മൂലാധാരവും തടി നട്ടെല്ലും മുകൾഭാഗം ഓലപ്പട്ടക്കിടയിലൂടെ ഉയർന്നുവരുന്ന പൂക്കുല ശിവലിംഗവുമാകുന്നു.

മധു കൂടുതലുണ്ടാകാനുള്ള ഒരു പഴയ മന്ത്രം നോക്കുക: 

ഓം പനനിന്ദനിലം സമുദ്രമാകെ

ധ്വനിയെൻ പനയുടെ കുലശ്രീ മഹാദേവന്റെ

ലിംഗമാകെ ധ്യാനിച്ചെൻ തൂക്കിയ കുടം ശ്രീപാർവ്വതിയുടെ യോനിയാകെ ധ്യാനിച്ചൻ ശ്രീ മഹാദേവന്റെ ലിംഗം ശ്രീ പാർവ്വതിയുടെ യോനിയിൽ വീണു നിറഞ്ഞാരെപ്പോലെ കെട്ടിയ കുലം നിറഞ്ഞു കവിഞ്ഞുപോക സ്വാഹ.


ഈ മന്ത്രം നറുക്കിൽ എഴുതി പനയുടെയും തെങ്ങിന്റെയും കുലയിൽ വെയ്ക്കുക. കള്ളുണ്ടാകും. രക്തശുക്ല കൃഷ്ണവർണ്ണയും സത്വ രജസ്തമോ ഗുണമയിയും മറ്റൊന്നിൽ നിന്നും ജനിക്കാത്തവളുമായ ഒരപൂർവ്വസ്ത്രീ  അനന്യസംഭവനായ ഒരു പുരുഷനുമായി സംയോഗം ചെയ്ത് തങ്ങൾക്ക് അനുരൂപന്മാരായ ബഹുവിധത്തിലുള്ള പ്രജകളെ സൃഷ്ടിച്ചുവെന്നും ശാക്തേയത്തിൽ ഒരു കഥ പറയുന്നുണ്ട്.

അനേകായിരം വർഷം അന്ധകാരനിബിഡമായ പാതാളലോകം (ഇന്നത്തെ കേരളം) ശിവകൃപയാൽ ക്ഷണനേരത്തിനുള്ളിൽ പ്രകാശപൂർണ്ണമായിത്തീരുമെന്നത് സത്യമാണ്.

കലിയുഗത്തിൽ യഥാർത്ഥത്തിൽ മഹാദേവന്റെ ഭൂതഗണങ്ങളെ ശരണം പ്രാപിക്കുന്നതുകൊണ്ടുമാത്രമേ ഭൂമിയിൽ പൂർണ്ണമായ ശാന്തി ലഭിക്കുക

യുള്ളൂ.


Comments

Popular posts from this blog

Vishnumaya Vaseekarana Yanthram

Famous Vishnumaya Temple in Kerala

Sathyanarayana Pooja: Celebrating Prosperity, Blessings, and Gratitude